26 April 2024 Friday

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു:പവന് 39640

ckmnews

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു:പവന് 39640


സംസ്ഥാനത്ത് സ്വർണവില  ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില. ഏപ്രിൽ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.



വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.ദേശീയതലത്തിലും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 53,220 രൂപയാണ്.ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 54,760 രൂപയും 22 കാരറ്റിന് (10 ഗ്രാം) 50,196 രൂപയുമാണ് ഇന്നത്തെ സ്വർണ വില.ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 54,060 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,550 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 53,060 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,550 രൂപയുമാണ്. അതേസമയം,മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,060 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 49,550 രൂപയുമാണ്.