09 May 2024 Thursday

കനത്ത ചൂട് വിഷു എത്തും മുമ്പെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു

ckmnews

ചങ്ങരംകുളം:വിഷുവിന് ഒരു മാസം ബാക്കി നില്‍ക്കെ പ്രദേശത്തെ കണിക്കൊന്നകള്‍ വ്യാപകമായി പൂത്തുലഞ്ഞു.സാധാരണ മീനമാസത്തിലെ ചൂടേറ്റാണ‌് കണിക്കൊന്ന പൂത്തുലയാറെങ്കിലും ഇത്തവണ നേരത്തെ തന്നെ ചൂട് കൂടിയതാണ് കണിക്കൊന്നകള്‍ നേരത്തെ പൂത്തുലയാന്‍ കാരണമെന്നാണ് നിഗമനം. ഇത്തവണ ഡിസംബർ, ജനുവരി മാസങ്ങളിൽ തന്നെ കൊന്നകള്‍ പൂവിട്ടു തുടങ്ങിയിരുന്നു.സംസ്ഥാന പുഷ്പം കൂടിയായ കണിക്കൊന്നയുടെ മനോഹാരിത കണികണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. കാഷ്യ ഫിസ്റ്റുലയെന്നാണ‌് ഇതിന്റെ ശാസ്ത്രനാമം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഷുവിന‌് മുമ്പേ കൊന്നകൾ പൂക്കുന്നുണ്ട‌്. അതിനാൽ വിഷുത്തലേന്ന് കണിവയ്ക്കാൻ പൂവിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ് മലയാളികൾക്ക്. മാത്രമല്ല കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിൽ വ്യാപകമായി പൂക്കൾ കൊഴിഞ്ഞ് പോയതായും റിപ്പോർട്ടുകളുണ്ട്.കഠിനമായ ചൂടും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഇവ നേരത്തേ പൂക്കാൻ കാരണം.