27 April 2024 Saturday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വിഷു ഈസ്റ്റർ കാർഷിക വിപണി ആരംഭിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വിഷു ഈസ്റ്റർ കാർഷിക വിപണി ആരംഭിച്ചു 


ചങ്ങരംകുളം:കർഷകർ ഉത്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് പരമാവധി വില ഉറപ്പാക്കുന്നതിനും, ഗുണഭോക്താക്കൾക്ക് ന്യായവില ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന കൃഷിവകുപ്പ് സഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ വിപണിയുടെ        പഞ്ചായത്ത് തല ഉദ്ഘാടനം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ സൈഫുഡീൻ നിർവ്വഹിച്ചു. യോഗത്തിന് വൈസ് പ്രസിഡൻ്റ് പ്രവീൺ ഒ.പി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻ മുസ്തഫ. സി.പി ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ എ . കെ മുഹമ്മദ്കുട്ടി, കുടുബശ്രീ CDS ചെയർപേർസൺ സുനിത സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ വർഡ് മെമ്പർമാർ ADC മെമ്പർമാർ കുടുംബശ്രീ പ്രവർത്തകർ കർഷകർ എന്നിവർ പരിപാടിയിൽ  പങ്കെടുത്തു.  അസിസ്റ്റൻ്റ് കൃഷി ഓഫീസർ ദേവി  സി.പി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സന്ദീപ് കുമാർ നന്ദിയും പറഞ്ഞു.