27 April 2024 Saturday

തിങ്കളാഴ്ച വരെ കനത്ത മഴ ശക്തമായ കാറ്റിനും സാധ്യത:യെല്ലോ അലര്‍ട്ട്

ckmnews

തിങ്കളാഴ്ച വരെ കനത്ത മഴ ശക്തമായ കാറ്റിനും സാധ്യത:യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.ഇന്ന്.  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലും ഞായറാഴ്ച ഇടുക്കി,മലപ്പുറം,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി,മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി