09 May 2024 Thursday

മസ്ജിദില്‍ അംഗശുദ്ധി വരുത്തുന്നതിനും നമസ്കാര സമയത്തിനും നിയന്ത്രണങ്ങള്‍ വരുത്തി മഹല്ല് കമ്മിറ്റികള്‍

ckmnews

ചങ്ങരംകുളം:മസ്ജിദില്‍ അംഗശുദ്ധി വരുത്തുന്നതിനും നമസ്കാര സമയത്തിനും നിയന്ത്രണങ്ങള്‍ വരുത്തി മഹല്ല് കമ്മിറ്റികള്‍.കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ ഭാഗമായാണ് മസ്ജിദുകളില്‍ നിന്ന് അംഗശുദ്ധി വരുത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.വെള്ളിയാഴ്ച നമസ്കാരത്തിന് എത്തുന്നവര്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തി നമസ്കാരത്തിന് എത്തണമെന്നാണ് മസ്ജിദ് ഭാരവാഹികള്‍ മഹല്ല് നിവാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാങ്ക് കൊടുത്ത് അധികം വൈകാതെ ഖുതുബയും തുടർന്ന് നമസ്കാരവും നടക്കുന്നതാണെന്നും മസ്ജിദില്‍ കൂടുതല്‍ സമയം ചിലവഴിക്കരുതെന്നും മഹല്ല് നിവാസികളെ അറിയിച്ചിട്ടുണ്ട്.പല മസ്ജിദുകളിലും ഹൗള് ഉപയോഗം നയന്ത്രിക്കുന്നത് മൂലം പരിമിതമായ ടാപ്പിൽ നിന്ന് അംഗശുദ്ധി വരുത്തുന്നതിനുള്ള തിരക്ക് ഒഴിവാക്കാനായാണ് വീടുകളിൽ നിന്നും അംഗ ശുദ്ധി വരുത്തി വരണമെന്നുള്ള നിര്‍ദേശം മഹല്ല് ഭാരവാഹികള്‍ മഹല്ല് നിവാസികള്‍ക്ക് നല്‍കിയത്.