26 April 2024 Friday

ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി ; രണ്ടു മാസത്തെ തുക ഒരുമിച്ച് ലഭിക്കും

ckmnews

സാമൂഹിക സുരക്ഷാ , ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി . കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും തുക ഒരുമിച്ചാണ് വിതരണം . വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യുന്നത് . കഴിഞ്ഞമാസം ക്ഷേമ പെൻഷൻ വിതരണം ചെയ്തിരുന്നില്ല.ഈ മാസത്തെ പെൻഷൻ 25 നാണ് വിതരണം ചെയ്തു തുടങ്ങേണ്ടത് . പെൻഷൻ വിതരണത്തിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട് . 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷനും 208.56 കോടി രൂപ ക്ഷേമ പെൻഷനുമാണ് . 50,32,737 പേർ സാമൂഹ്യസുരക്ഷാ പെൻഷന് അർഹരാണ് . 25.97 ലക്ഷം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും . ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടെത്തിക്കും . ഈ മാസം പതിനാലിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം .