26 April 2024 Friday

ഞമ്മള് റെഡി'കാത്തിരിപ്പിന് അവസാനം; സന്തോഷ് ട്രോഫി പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി

ckmnews

'

സന്തോഷ് ട്രോഫി ഫുട്ബോളിനെ വരവേല്‍ക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ 'ഞമ്മള് റെഡി' എന്ന പേരിലുള്ള പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ചെയ്തു.മലപ്പുറത്ത് അതിഥേയം വഹിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധിക്കാത്തില്‍ ദുഃഖമുണ്ടെന്ന് അനസ് എടത്തൊടിക പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ് സന്തോഷ് ട്രോഫി ആണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ.