09 May 2024 Thursday

മുരിങ്ങക്കായ വിലയിടിഞ്ഞു 400ല്‍ നിന്ന് താഴ്ന്നത് 40 ലേക്ക്

ckmnews

ചങ്ങരംകുളം:രണ്ടുമാസമായി  മാർക്കറ്റിൽ ഉയർന്ന വില രേഖപ്പെടുത്തിയ മുരിങ്ങക്കായ വില 400ല്‍ നിന്ന്  40 രൂപയിലേക്ക് ഇടിഞ്ഞു.അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയിരുന്ന മുരിങ്ങക്കായുടെ ലഭ്യത കുറഞ്ഞതാണ് വില കേറാൻ കാരണമായിരുന്നത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് മാസങ്ങൾക്ക് മുമ്പ് മുരിങ്ങക്കായ് നേടിയതെന്ന് കച്ചവടക്കാരും ഉപഭോക്താക്കളും അഭിപ്രായപ്പെട്ടിരുന്നത്.ഉയർന്ന വില ആയതിനാലും കിട്ടാകനിയായി മാറിയതിനാലും മലയാളികളുടെ വിഭവങ്ങളിൽ നിന്ന് ഈ ഇനം വിട്ടകന്നിരുന്നു. സംസ്ഥാനത്ത്  വ്യാപകമായി മുരിങ്ങമരം പൂത്ത് കായ്ച്ചു തുടങ്ങിയതോടെയാണ്  വില കുറയാൻ കാരണമായത്.മുരിങ്ങക്കായ സുലഭമായ തോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് ഒരു വിഭാഗം വ്യാപാരികളും.