26 April 2024 Friday

വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പടക്ക വിപണി ഒരുങ്ങി.

ckmnews

വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പടക്ക വിപണി ഒരുങ്ങി.


ചങ്ങരംകുളം:കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ രണ്ട് വർഷമായി സീസൺ നഷ്ടമായെങ്കിലും നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ചൈനീസ് പടക്കവിപണി ഒരുങ്ങിയിരിക്കുന്നത് നഷ്ടപ്പെട്ട രണ്ട് വർഷത്തെ നഷ്ടങ്ങൾ നികത്താൻ ഇത്തവണത്തെ വിഷു സീസൺ കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ കച്ചവടക്കാരും.കമ്പിത്തിരി,മത്താപ്പ്,ചക്രം,മേഷപ്പൂവ്,തുടങ്ങി യ  ചൈനീസ് ഐറ്റങ്ങൾക്ക് പുറമെ

വിവിധ ഇനം വെറൈറ്റി ഐറ്റം കൂടി ഇത്തവണ കച്ചവടക്കാർ സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്.ആകാശത്ത് വർണ്ണ വിസ്മയം തീർക്കുന്ന വിത്യസ്ഥങ്ങളായ കളർ ഐറ്റങ്ങളും ഗിഫ്റ്റ് കൊടുക്കാൻ കഴിയുന്ന രീതിയിൽ പാക്ക് ചെയ്ത കോമ്പോ പാക്കുകളും ഇത്തവണ വിപണിയിലുണ്ട്.സാധാരണ വിഷുവിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പടക്ക കച്ചവടത്തിന് തിരക്കുണ്ടാവാറുണ്ടെങ്കിലും  വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴും പടക്കം വാങ്ങാൻ ആളുകൾ എത്തി തുടങ്ങിയില്ലെന്ന് വ്യാപാരികൾ പറയുന്നു


കടുത്ത സാമ്പത്തിക പ്രതിസന്ധി വിഷു വിപണിയെ ബാധിക്കുമോ എന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്.അടുത്ത ദിവസങ്ങളിലായി വിപണിഉണരുമെന്നും

കോവിഡ് കൊണ്ട് പോയ നഷ്ടങ്ങൾ ഇത്തവണ തിരിച്ച് പിടിക്കാൻ കഴിയുമെന്നുമുള്ള  പ്രതീക്ഷയിലാണ് ഓരോ കച്ചവടക്കാരും