27 April 2024 Saturday

കാൻസർ വാർഡിലെ ചിരി ഇന്നസെൻ്റിൻ്റെ ഓർമ്മക്കുറിപ്പുകൾ ചർച്ച ചെയ്‌തു.

ckmnews

കാൻസർ വാർഡിലെ ചിരി ഇന്നസെൻ്റിൻ്റെ ഓർമ്മക്കുറിപ്പുകൾ ചർച്ച ചെയ്‌തു.


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.മഹാരോഗത്തെ നർമ്മഭാവന കൊണ്ടും ഇച്ഛാശക്തികൊണ്ടും എങ്ങനെ അതിജീവിക്കാം എന്ന് ഈ അനുഭക്കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് സെക്രട്ടറി വിശദീകരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ ചർച്ച യുടെ മോഡറേറ്ററായി.കെ വി ശശീന്ദ്രൻ രെജികുമാർ പുലാക്കാട് ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫൈസൽ വാസുദേവൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു.ഉംബെർത്തോ എക്കോ രചിച്ച് ഡോ രാധിക സി നായർ വിവർത്തനം ചെയ്ത റോസാപ്പൂവിൻ്റെ പേര് എന്ന ബൃഹത് ഗ്രന്ഥം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.