09 May 2024 Thursday

കൊറോണ സൂര്യവന്‍ശിയുടെ റിലീസ് നീട്ടിയെന്ന് അക്ഷയ്കുമാര്‍

ckmnews

അക്ഷയ് കുമാറും അജയ് ദേവ്ഗണും രൺവീർ സിങ്ങും നായകൻമാരായെത്തുന്ന സൂര്യവൻശിയുടെ റിലീസ് നീട്ടിയതായി നിർമാതാക്കൾ. നിർമാതാക്കളായ രോഹിത് ഷെട്ടി പിക്ചേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാർ ഈ വിവരം അറിയിച്ചിരിക്കുകയാണ്.

സൂര്യവൻശി ഒരു വർഷത്തെ ഞങ്ങളുടെ അധ്വാനവും അർപ്പണവും കൊണ്ട് ഞങ്ങൾ നിങ്ങൾക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന അനുഭവമാണ്. ട്രെയ്ലറിനു കിട്ടിയ വമ്പൻ സ്വീകാര്യത ഈ ചിത്രം പൂർണമായും പ്രേക്ഷകരുടേതെന്ന് തെളിയിക്കുന്നു. കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തിൽ ഞങ്ങൾ സൂര്യവൻശിയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഞങ്ങളുടെ പ്രിയ പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം. സമയം ശരിയാകുമ്പോൾ ചിത്രമെത്തും. ഇപ്പോൾ സുരക്ഷയാണ് പ്രധാനം. ആകാംക്ഷയും പ്രതീക്ഷയും വിട്ടുകളയാതെ അതീവ സുരക്ഷിതരായി കരുതലോടെ കരുത്തരായി ഇരിക്കൂ.. നമ്മൾ ഇതിനെ അതിജീവിക്കും.അക്ഷയ്കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പത്രക്കുറിപ്പിൽ പറയുന്നു.