26 April 2024 Friday

എൽഎസ്എസ്/യുഎസ്എസ് നേടിയ കുട്ടികൾക്ക് അനുമോദനം നൽകി

ckmnews



ചങ്ങരംകുളം:എടപ്പാൾ എച്ച്.എം ഫോറത്തിന്റെ നേതൃത്വത്തിൽ 2020 - 21 വർഷത്തിൽ എൽഎസ്എസ്/യുഎസ്എസ് നേടിയ കുട്ടികൾക്ക് അനുമോദനം നല്കി. PCNGHSS മൂക്കുതലയിൽ വെച്ചു നടന്ന ചടങ്ങ് എവി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എഇഒ പ വിജയകുമാരി.പിവി മണികണ്ഠൻ,പ്രിൻസിപ്പൽ PCNGHSS , സുധ. എച്ച്, എം. ഇൻചാർജ് ,സുനിൽ അലക്സ് ,ഡയറ്റ് ഫാക്കൽറ്റിമലപ്പുറം, ശ്രീലക്ഷി പിആർ ,BPC എടപ്പാൾ, എന്നിവർ പങ്കെടുത്തു.എച്ച്എം ഫോറം സെക്രട്ടറി, സി.എസ് മോഹൻദാസ് സ്വാഗതവും,പിപി സരസ്വതി നന്ദിയും രേഖപ്പെടുത്തി. രക്ഷിതാക്കൾ,സ്കോളർഷിപ്പ് നേടിയവർ, പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു