26 April 2024 Friday

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും താലപ്പൊലിയും ആഘോഷിച്ചു

ckmnews

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും താലപ്പൊലിയും ആഘോഷിച്ചു


ചങ്ങരംകുളം:പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും താലപ്പൊലിയും വിപുലമായി ആഘോഷിച്ചു.പ്രതിഷ്ഠാദിന പൂജകൾക്ക് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. കാലത്ത് ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി.നവകം ,പഞ്ചഗവ്യം ,കലശം ആടൽ,ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നെള്ളിപ്പും വൈകീട്ട് ദീപാരാധന, തായമ്പക, പാതിരാ താലം, തട്ടകം നാടൻ കലാസമിതി കുട്ടനാടിൻ്റെ തിറയും, തം ബോലവും നടന്നു