26 April 2024 Friday

പണിമുടക്ക് അനുകൂലികൾ ചങ്ങരംകുളത്ത് വാഹനങ്ങൾ തടഞ്ഞു പെട്രോൾ പമ്പ് തുറന്നത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റതിന് ഇടയാക്കി

ckmnews

പണിമുടക്ക് അനുകൂലികൾ ചങ്ങരംകുളത്ത് വാഹനങ്ങൾ തടഞ്ഞു


പെട്രോൾ പമ്പ് തുറന്നത് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റതിന് ഇടയാക്കി


ചങ്ങരംകുളം:പോലീസിന്റെ കാവലിൽ തുറന്ന പെട്രോൾ പമ്പ് അടപ്പിക്കാൻ ശ്രമിച്ചത് പോലീസും സമരാനുകൂലികളും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് സംഭവം.കാലത്ത് പെട്രോൾ പമ്പ് തുറന്നിരുന്നെങ്കിലും നേരത്തെ തന്നെ സമരക്കാരെത്തി അടപ്പിച്ചിരുന്നു.പിന്നീട് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ വാഹനങ്ങൾ പെട്രോൾ അടിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് കാവലിൽ ആശുപത്രി വാഹനങ്ങൾക്ക് പെട്രോൾ അടിക്കാനായി ജീവനക്കാർ പമ്പ് തുറന്നത്.എന്നാൽ പമ്പ് തുറന്നതോടെ കൂടുതൽ പേർ പെട്രോൾ അടിക്കാനെത്തി.പോലീസിന്റെ സഹായം തേടിയാണ് പുറകെ എത്തിയവരും പെട്രോൾ അടിച്ചത്.ഇതിനിടെയാണ് പെട്രോൾ പമ്പിൽ സമരക്കാർ എത്തിയത്.ഇതോടെ പമ്പ് ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമായി.പോലീസ് ആവശ്യപ്പെട്ടത് കൊണ്ടാണ് പെട്രോൾ അടിച്ച് കൊടുത്തതെന്ന് ജീവനക്കാർ പറഞ്ഞതോടെ സമരക്കാർ പോലീസിന് നേരെ തിരിയുകയായിരുന്നു.പെട്രോൾ പമ്പുകാർ പെട്രോൾ അടിച്ച് കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് സംരക്ഷണം കൊടുക്കേണ്ടത് തങ്ങളുടെ ജോലിയാണെന്ന് പോലീസും പറഞ്ഞതോടും വാക്കറ്റം പോലീസും സമരക്കാരും തമ്മിലായി.ഏറെ നേരത്തെ സംഘർഷാവസ്ഥക്ക് ശേഷം പെട്രോൾ പമ്പ്  അടച്ചതോടെയാണ് സമരക്കാരും പോലീസും പിരിഞ്ഞു പോയത്.റോഡിലേക്ക് നീങ്ങിയ സമരക്കാർ പിന്നീട് സംസ്ഥാന പാതയിൽ ഏറെ നേരം വാഹനങ്ങൾ തടഞ്ഞിട്ടു.സംഭവം അറിഞ്ഞ് കൂടുതൽ പോലീസെത്തിയാണ് വാഹനങ്ങൾ കടത്തി വിട്ടത്.പോലീസുമായി വാക്കേറ്റത്തിലേർപ്പെട്ട സമരക്കാരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു