09 May 2024 Thursday

ടി കെ അശറഫിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു

ckmnews

റിയാദ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി  റിയാദിൽ കൾച്ചറൽ കോൺഗ്രസ് രൂപികരണത്തിന് ശക്തമായ നേതൃത്വം നൽകുകയും അഞ്ച് വർഷം പ്രസിഡണ്ടായും,മൂന്ന് വർഷം നേഷണൽ കമ്മിറ്റി ജന:സെക്രട്ടറിയുമായി പ്രവർത്തിച്ച  ഇപ്പോഴത്തെ മലപ്പുറം ഡി.സി.സി ജന:സെക്രട്ടറിയുമായ ടി.കെ. അഷറഫ് പൊന്നാനിയെ റമാദ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക യോഗത്തിൽ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് നൽകി ആദരിച്ചു. തൃശൂർ പാർലിമെന്റ് അംഗവും ഡി.സി.സി പ്രസിഡണ്ടുമായ ടി.എൻ.പ്രതാപൻ  ഉപഹാരം നൽകി.സെൻട്രൽ കമ്മിറ്റി പ്രസിസണ്ട് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡണ്ട് സക്കീർ ദാനത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര, റസാക്ക് പൂക്കോട്ടും പാടം, സജി കായംകുളം, ഷാജി നിലമ്പൂർ, റിയാസ് വണ്ടൂർ,  ജംഷാദ് തുവ്വൂർ, ഷബീർ മങ്കട, അൻവർ എടവണ്ണപ്പാറ, ഗിരീഷ് കുമാർ, മഹേഷ് പെരിന്തൽമണ്ണ, സൈനുദ്ധീൻ വെട്ടത്തൂർ, ഷറഫു ചിറ്റൻ, അർഷാദ് എന്നിവർ പ്രസംഗിച്ചു.റിയാദിലെ കലാരംഗത്തെ നിറസാന്നിദ്ധ്യമായ ഒ.ഐ.സി.സി. ഭാരവാഹി സക്കീർ മണ്ണാർമലക്ക് യോഗത്തിൽ യാത്രയപ്പും ടി.എൻ.പ്രതാപൻ എം.പി.ഉപഹാരവും നൽകി.സൗദി അറേബ്യയുടെയും , പ്രവാസി ജീവിതങ്ങളുടെയും കഥ പറയുന്ന ഇരുപത്തിയഞ്ച് പുസ്തകങ്ങൾ ജില്ല ജന:സെക്രട്ടറി അമീർ പട്ടണത്ത് ടി.എൻ. പ്രതപൻ എം.പി.ക്ക് ഉപഹാരമായി നൽകി.ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മാണ ചിലവിലെക്ക് അമ്പതിനായിരം രൂപ കാരുണ്യ വിഭാഗം കൺവീനർ വഹീദ് വാഴക്കാട് ഡി.സി.സി. ജന:സെക്രട്ടറി ടി.കെ. അഷറഫിന് കൈ മാറി.