09 May 2024 Thursday

സംസ്ഥാനത്ത് 2 പേർക്കു കൂടി കോവിഡ്; രോഗം തൃശൂർ, കണ്ണൂർ സ്വദേശികൾക്ക്

ckmnews

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുതായി രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബായ്, ഖത്തർ എന്നിവിടങ്ങളിൽനിന്ന് എത്തിയ കണ്ണൂർ, തൃശൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. രോഗം ബാധിച്ച 19 പേരിൽ മൂന്നു പേരുടെ രോഗം പൂർണമായി ഭേദമായി. 4180 പേര്‍ നീരീക്ഷണത്തിലാണ്. ഇവരിൽ 3910 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്, 270 പേര്‍ ആശുപത്രികളിലും. 1337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.