26 April 2024 Friday

ആലംകോട് പഞ്ചായത്തിൽ പിഎസ്‌സി കോച്ചിംഗ് സെന്റർ ആയ വിജയവീഥി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

ckmnews

ആലംകോട് പഞ്ചായത്തിൽ പിഎസ്‌സി കോച്ചിംഗ് സെന്റർ ആയ വിജയവീഥി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കീഴിൽ ആലംകോട് പഞ്ചായത്തിൽ  പിഎസ്‌സി കോച്ചിംഗ് സെന്റർ ആയ വിജയവീഥി പഠനകേന്ദ്രം ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു.സർക്കാർ,  പൊതുമേഖല, പി എസ് സി, ബാങ്കിങ് മേഖലകളിൽ തൊഴിൽ നേടുന്നതിന് മത്സര പരീക്ഷകൾ അനായാസം അഭിമുഖീകരിക്കാൻ വിദഗ്ധ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് വിജയവീഥി.ആലംകോട് പഞ്ചായത്ത്  സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടിപർപസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി ആണ് സെന്ററിന്റെ നടത്തിപ്പ്.SSLC, PLUS TWO, DEGREE ലെവലിൽ മൂന്ന് കോഴ്സുകളാണ്  സർക്കാർ ഏജൻസിയായ റൂട്രോണിക്സ് വിഭാവനം ചെയ്യുന്നത്. ഓൺലൈൻ ക്ലാസും ഓഫ്‌ലൈൻ ക്ലാസ്സും വിദഗ്ദരായ ട്രെയിനർമാർ നേതൃത്വം നൽകും. പരിപാടിയിൽ പി പി യൂസഫലി, (പ്രസിഡന്റ്‌, ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ) അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. വി ഷഹീർ, വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ, സിദ്ദീഖ് പന്താവൂർ, പി വിജയൻ, അടാട്ട് വാസുദേവൻ മാസ്റ്റർ,ഷാനവാസ് വട്ടത്തൂർ,അബ്ദുസ്സലാം എന്ന കുഞ്ഞു, സി കെ അഷ്റഫ്, ബാബുരാജ്  ( സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ) ബഷീർ കക്കടിക്കൽ, സലിം കോക്കൂർ, മനീഷ് കുമാർ,, അലി ആലംകോട്,ഷാജിതാ കമൽ, ജമീല കരീം,അശോകൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.