10 May 2024 Friday

കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളിയിലേക്കുള്ള കാൽനട തീർത്ഥയാത്രക്ക് സ്വീകരണം നൽകി

ckmnews

കുന്നംകുളം ആർത്താറ്റ്  സിംഹാസന പള്ളിയിലേക്കുള്ള കാൽനട തീർത്ഥയാത്രക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:  കുന്നംകുളം - ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധനായ സ്ലീബ മോർ ഒസ്താത്തിയോസ്  ബാവായുടെ തൊണ്ണൂറ്റി രണ്ടാം ഓർമപെരുന്നാളി നോടനുബന്ധിച്ച് ബാവയുടെ കബറിങ്കലേക്കുള്ള അങ്കമാലി മേഖല  കാൽനട തീർത്ഥയാത്രക്ക് വെള്ളിയാഴ്ച രാവിലെ തൃശൂർ ജില്ലയുടെ  പ്രവേശന കവാടമായ കൊരട്ടി ചിറങ്ങര കവലയിൽ വെച്ച്  ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ,  ഭദ്രാസന സെക്രട്ടറി ഫാ.ജെയ്സൺ ജോൺ , ജോ : സെക്രട്ടറി റെജി പൗലോസ്  എന്നിവർ ചേർന്ന്   സ്വീകരണം നൽകി.കഴിഞ്ഞ് രണ്ട് വർഷം കോവിഡ് മഹാമാരിയെ തുടർന്ന് തീർത്ഥയാത്ര ഒഴിവാക്കിയാണ് ഓർമ്മപ്പെരുന്നാൾ ആചരിച്ചിരുന്നത്.വ്യാഴാഴ്ച രാവിലെ എറണാകുളം  വടവുകോട് സെന്റ് മേരീസ്  യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും

വെള്ളിയാഴ്ച പുലർച്ച പൊയ്ക്കാട്ടുശ്ശേരി മാർ ബഹനാൻ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ഫാ വർഗ്ഗീസ് തൈപറമ്പിൽ ,തീർത്ഥയാത്ര ലീഡർമാരായ ബേസിൽ വടവുകോട്  ,കെ.എവൽസൻ പൊയ്ക്കാട്ടുശേരി , ഷെവലിയാർ പൗലോസ് കൂരൻ എന്നിവരുടെ നേതൃത്വത്തിൽ   കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളിയിലേക്ക് തീർത്ഥയാത്ര ആരംഭിച്ചു.ബാവയോടുള്ള അപേക്ഷകൾ ചൊല്ലിയും  പ്രാർത്ഥന ഗീതങ്ങൾ ആലപിച്ചും  അലങ്കരിച്ച രഥത്തിന്റെ അകമ്പടിയോടെ  രാത്രിയെ പകലുകളാക്കിയാണ്  നൂറുകണക്കിന് വിശ്വാസികൾ   തീർത്ഥയാത്രയിൽ പങ്കെടുക്കുന്നത്.തൃശൂർ ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ സ്വീകരണത്തിനു ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചിന്  അങ്കമാലി മേഖല  തീർത്ഥയാത്ര    ആർത്താറ്റ് സിംഹാസന പള്ളിയിലെത്തിച്ചേരും.