26 April 2024 Friday

ചങ്ങരംകുളത്തുനിന്ന് അബ്ദുസ്സലാം ഷാജി ആർസിസിയിലെത്തിയത് ജീവൻ രക്ഷകനായി വീണ്ടും ബോംബെ O+ve രക്തദാനത്തിന് നേതൃത്വം നൽകി ബ്ലഡ്‌ ഡോണേഴ്സ് കേരള

ckmnews

ചങ്ങരംകുളത്തുനിന്ന് അബ്ദുസ്സലാം ഷാജി ആർസിസിയിലെത്തിയത് ജീവൻ രക്ഷകനായി


വീണ്ടും ബോംബെ O+ve രക്തദാനത്തിന് നേതൃത്വം നൽകി ബ്ലഡ്‌ ഡോണേഴ്സ് കേരള


അപൂർവ രക്ത ഗ്രൂപ്പായ ബോംബെ ബ്ലഡ്  ഗ്രൂപ്പ്‌ നൽകുവാനാണ് ബ്ലഡ്‌ ഡോണെഴ്സ് കേരള പ്രവർത്തകനും ബോംബെ ഒ ഗ്രൂപ്പ് ഡോണറുമായ ഷാജി പ്രിയതമ ഷെഹനയുമൊത്ത് തിരുവനന്തപുരം ആർസിസി ബ്ലഡ്‌ ബാങ്കിൽ എത്തി.നൂറനാട് സ്വദേശിക്ക് ആവശ്യമായി വന്ന രക്തം നൽകാനാണ് അപൂർവ്വ രക്ത ഗ്രൂപ്പിന്റെ ഉടമയായ ചങ്ങരംകുളം പള്ളിക്കര സ്വദേശി അബ്ദുസലാം ഷാജി തിരുവനന്തപുരത്ത് എത്തിയത്.പത്തു ലക്ഷത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമുള്ള അപൂർവ്വ രക്ത  ഗ്രൂപ്പായ ബോംബെ ഗ്രൂപ്പ്‌ ഡോണേഴ്സിനെ ക്രമീകരിച്ചത് ബി ഡി കെ സ്റ്റേറ്റ് വൈ.പ്രസി.സലിം സി കെ വളാഞ്ചേരിയും ബി ഡി കെ സ്റ്റേറ്റ് ട്രഷറർ സക്കീർ ഹുസൈനും ചേർന്നാണ്.തിരുവനന്തപുരം ആർസിസി ബ്ലഡ്‌ ബാങ്കിലാണ് കഴിഞ്ഞ ദിവസം ഈ അപൂർവ രക്തദാനം  നടന്നത്.ജീവന് ജീവരക്തം നല്കാൻ കഴിയുന്നത് ജീവിതത്തിലെ അപൂർവ്വഭാഗ്യമായി കരുതുന്നുവെന്ന് ഷാജി പറഞ്ഞു.ഷാജിയെപ്പോലെഏതു നിമിഷവും എത്ര ദൂരം താണ്ടിയാലും ഓടിയെത്തി ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നവർ ബി ഡി കെ ക്കൊപ്പം ഉണ്ട് എന്നതു തന്നെയാണ് തങ്ങളുടെ ഊർജ്ജമെന്നും ദൂരമോ പ്രതികൂല സാഹചര്യങ്ങളോ കാര്യമാക്കാതെ ബോംബെ ഗ്രൂപ്പ് രക്തദാതാക്കളുടെ നന്മ തെളിയിക്കുന്നതും ഇത് തന്നെയാണെന്നും ബിഡികെ ഭാരവാഹികൾ പറഞ്ഞു. ബിഡികെ ബോംബെ ഗ്രൂപ്പ് ചീഫ് അഡ്മിൻ സലീമിന്റെയും തിരുവനന്തപുരം ബി ഡി കെ യുടെയും അവസരോചിതമായ ഇടപെടലും ഓരോ ജീവനും രക്ഷപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്