26 April 2024 Friday

കെഎംപിയു ജില്ലാ കൺവൻഷൻ മാർച്ച് 12 ന് ചങ്ങരംകുളത്ത് നടക്കും

ckmnews

കെഎംപിയു ജില്ലാ കൺവൻഷൻ മാർച്ച് 12 ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് തൊഴിലെടുക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ പ്രവർത്തക കൺവൻഷൻ മാർച്ച് 12ന് ശനിയാഴ്ച ചങ്ങരംകുളത്ത് നടക്കും.ആലംകോട് ലീലാകൃഷ്ണന് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പീറ്റർ ഏഴിമല മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതണം ഉദ്ഘാടനം ചെയ്യും.