26 April 2024 Friday

പതിമൂന്ന് വയസുകാരിക്ക് മൊബൈലിൽ അശ്ളീല ചിത്രങ്ങൾ അയച്ച പരാതിയിൽ യുവാവ് പിടിയിൽ

ckmnews


ചങ്ങരംകുളം:പതിമൂന്ന് വയസുകാരിക്ക് മൊബൈലിൽ അശ്ളീല ചിത്രങ്ങൾ അയച്ചെന്ന പരാതിയിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മാട് സ്വദേശിയായ അജിത്ത് ആണ് അറസ്റ്റിലായത്.പ്രമുഖ താരത്തിന്റെ പേരിലുള്ള ഫാൻസ് ഗ്രൂപ്പിൽ നിന്ന് നമ്പർ എടുത്താണ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ പെൺകുട്ടിക്ക് അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്തത്.സംഭവത്തിൽ യുവാവിനെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്.എടപ്പാളിൽ താമസിച്ച് കൺസക്ഷൻ മേഖലയിൽ ജോലി ചെയ്ത് വരികയാണ് ഇയാൾ.