09 May 2024 Thursday

സംസ്ഥാന പാതയില്‍ കടവല്ലൂര്‍ പാടത്ത് മാലിന്യം തള്ളി കത്തിക്കുന്നത് പതിവാകുന്നു

ckmnews

ചങ്ങരംകുളം:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത്  മാലിന്യം തള്ളുന്നതും കത്തിക്കുന്നതും പതിവാകുന്നു.രാത്രി കാലങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പരിസരങ്ങളിലെ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാലിന്യം റോഡരികില്‍ കത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുന്നംകുളം പോലീസ് പറഞ്ഞു.