26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചോമൻ്റെ തുടി നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചോമൻ്റെ തുടി നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ജ്ഞാനപീഠ ജേതാവായ ശിവരാമ കാരന്തിൻ്റെ ചോമന ദു ഡി ചർച്ച ചെയ്തു. ഭാരതത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇക്കാലത്തും വിവേചനവും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്ന ദളിതരുടെ നിലക്കാത്തവിലാപമാണ് ചോമൻ്റെ തുടിയിൽ മുഴങ്ങിക്കേൾക്കുന്നതെന്ന് സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആ മുഖപ്രഭാഷണത്തിൽ വ്യക്തമാക്കി.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.കെ വിശശീന്ദ്രൻ ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ലോക ക്ലാസിക് കൃതിയായി പരിഗണിക്കുന്ന ബുദ്ധൻ നിക്കോസ് കസാൻ സാക്കീസിൻ്റ നോവൽ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി