26 April 2024 Friday

തകര്‍ന്ന് വീഴാറായ ചങ്ങരംകുളത്തെ കെട്ടിടം പുറക് വശം പൂര്‍ണ്ണമായും വീണു , പൊതുജനങ്ങള്‍ക്ക് ഭീഷണിയായ തകര്‍ന്ന് വീണ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു

ckmnews


ചങ്ങരംകുളം:പൊതുജനങ്ങള്‍ക്ക് ഭീഷണിയായി ചങ്ങരംകുളം ടൗണിലെ പ്രധാന റോഡില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഭാഗികമായി തകര്‍ന്ന് വീണ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു.വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ ഭീഷണിയായി റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നിട്ട് വര്‍ഷങ്ങളായി.കെട്ടിട അവശിഷ്ടങ്ങള്‍ പലപ്പോഴും റോഡിലേക്ക് വീഴുന്ന അവസ്ഥയാണ്.തലനാരിഴക്ക് പലപ്പോഴും വഴിയാത്രികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയാണ്.കഴിഞ്ഞ ദിവസം കനത്ത മഴയില്‍ കെട്ടിടത്തിന്റെ പുറക് വശം പൂര്‍ണ്ണമായും തകന്ന് വീഴുകയും സമീപത്തെ കെട്ടിടത്തിലെ എയര്‍കണ്ടീഷന്‍ അടക്കമുള്ളവ പൂര്‍ണ്ണമായും തകരുകയും ചെയ്തിരുന്നു.നിരവധി തവണ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും കെട്ടിടം പൊളിച്ച് മാറ്റി ജനങ്ങളുടെ ഭീതി അകറ്റാന്‍ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.ടൗണിലെ  ജനത്തിരക്കേറിയ പ്രധാന റോഡില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായ കെട്ടിടം ഉടനെ പൊളിച്ച് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.