26 April 2024 Friday

വൃക്ക രോഗികൾക്ക് സാമ്പത്തിക സഹായം കൈമാറി

ckmnews

വൃക്ക രോഗികൾക്ക് സാമ്പത്തിക സഹായം കൈമാറി


ചങ്ങരംകൂളം:ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചങ്ങരംകുളം അബ്രാസ് ഗ്രൂപ്പും പ്രവാസി വെൽഫെയർ അസോസിയേഷനും ജീവ സ്പന്ദനം കമ്മിറ്റിയും ചേർന്നു  വൃക്ക രോഗികൾക്ക് നൽകുന്ന സാമ്പത്തിക സഹായം കൈമാറി. ആലംകോട് പഞ്ചായത്ത് മെമ്പർ സുനിത സഹായവിതരണം നിർവഹിച്ചു.ചടങ്ങിൽ പ്രസിഡന്റ്‌ സുബൈർ ഉദ്നൂ പറമ്പ് അധ്യക്ഷത വഹിച്ചു ബുഷ്‌റ മുഹമ്മദ്‌  നന്ദി പറഞ്ഞു