09 May 2024 Thursday

മിന്നുന്നതെല്ലാം പൊന്നല്ല പക്ഷെ ഈ പഹേര് ഇറക്ക്ണ വീഡിയോ മുഴുവന്‍ പൊന്നാണ് പോലീസിന്റെ പുതിയ ബോധവല്‍ക്കരണ വീഡിയോയും സൂപ്പര്‍ഹിറ്റ്

ckmnews

മിന്നുന്നതെല്ലാം പൊന്നല്ല

പോലീസിന്റെ പുതിയ ബോധവല്‍ക്കരണ വീഡിയോയും സൂപ്പര്‍ഹിറ്റ്

ചങ്ങരംകുളം:മൊബൈലും ഇന്റര്‍നെറ്റും മൂലം വഴി തെറ്റുന്ന പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് തയ്യാറാക്കിയ നര്‍മത്തില്‍ ചാലിച്ച വീഡിയോ വൈറലാവുന്നു.കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്ക് വെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

മലപ്പുറം ട്രാഫിക്ക് എന്‍ഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് മമ്പാടും, പൊന്നാനി സ്വദേശിയും എടവണ്ണ സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറുമായ കെ ഹരിനാരായണനും,രസകരമായ ശബ്ദ സന്ദേശം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ജുനൈസ് പാണാലിയും ഉസ്മാന്‍ ഉമറിന്റെ ആനിമേഷനും കൂടി ചേര്‍ന്നപ്പോള്‍ തൊടുന്നതെല്ലാം പൊന്നാക്കുന്ന നാല്‍വര്‍ സംഘത്തിന്റെ ഭാവനയില്‍ വിരിഞ്ഞ മിന്നുന്നതെല്ലാം പൊന്നല്ല എന്ന വീഡിയോയും സൂപ്പര്‍ഹിറ്റാവുകയായിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ട് കൂടിയായ യു അബ്ദുല്‍ കരീം ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ വഴി തെറ്റി സഞ്ചരിക്കുന്ന പൊതു സമൂഹത്തിന് ചിരിക്കാനും ചിന്തിക്കാനുമുള്ള വക സമ്മാനിക്കുകയാണ്.

കേരള പോലീസിന് വേണ്ടി ട്രാഫിക്ക് ബോധവല്‍ക്കണ വീഡിയോ തയ്യാറാക്കി ജനശ്രദ്ധ പിടിച്ച് പറ്റിയ നാല്‍വര്‍ സംഘത്തിന്റെ പുതിയ വീഡിയോയും ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.മലപ്പുറം ജില്ലാ പോലീസാണ് മിന്നുന്നതെല്ലാം പൊന്നല്ല എന്ന പേരില്‍ പൊതുസമഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയത്.വീഡിയോയില്‍ കാലഘട്ടത്തിന്റെ മാറ്റം മൂലം പൊതു സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കിയ ദൂശ്യഫലങ്ങളെയാണ് ഫിലിപ്പ് മമ്പാടും ഹരിനാരായണനും പാണാലി ജുനൈസും ഉമറും ചേര്‍ന്ന് നര്‍മത്തില്‍ ചാലിച്ച് മിന്നുന്നതെല്ലാം പൊന്നല്ല എന്ന വീഡിയോയിലൂടെ വരച്ചു കാട്ടുന്നത്.വാട്ട്സപ്പ് ഫെയ്സ്ബുക്ക് ഇന്‍സ്ട്രഗ്രാം എന്നിവ വഴി വഴി തെറ്റുന്നവരില്‍ സ്കൂള്‍ കുട്ടികള്‍ മുതല്‍ 50 കഴിഞ്ഞ വീട്ടമ്മമാര്‍ വരെയുണ്ടെന്ന തിരിച്ചറിവ്  വീഡിയോ സമൂഹത്തിന് നല്‍കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം വീട് വിട്ട് പോയവരുടെ ഞെട്ടിക്കുന്ന കണക്കുകളും പോലീസ് വീഡിയോ വഴി പുറത്ത് വിട്ടിട്ടുണ്ട്.14491 ആളുകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വീട് വിട്ടിറങ്ങിയത്.ഇതില്‍ 8923 സ്ത്രീകളും 3228 പുരുഷന്‍മാരും 2340 കുട്ടികളും ആണെന്നും കൃത്യമായി പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലരെയും പോലീസ് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതായും വീഡിയോയില്‍ പറയുന്നുണ്ട്.വഴി തെറ്റുന്ന സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്നതിന് പോലീസ് തന്നെ കണ്ടെത്തിയ മാര്‍ഗ്ഗത്തെ ഇതിനോടകം ഒരു പരിതിവരെ ജനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.

ഷാഫി ചങ്ങരംകുളം