27 April 2024 Saturday

കിണറ്റിൽ വീണ ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ ഐഫ ഷാഹിനയെ ആദരിച്ചു

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നാഗലശ്ശേരി പഞ്ചായത്ത് വാവന്നൂർ ചാലിപ്പുറത്ത് കിണറ്റിൽ വീണ ഒരു വയസ്സുകാരനെ സ്വന്തം ജീവൻ വകവെക്കാതെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയെ ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്.ഭവനത്തിലെത്തി എസ് ഐ സത്യൻ ഐഫയെ  ഉപഹാരം നൽകി ആദരിച്ചു.ജനമൈത്രി സി ആർ ഒ  സബ് ഇൻസ്പെക്ടർ സാജൻ,ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ,വാർഡ് മെമ്പർമാരായ അസീബ്,ഷാഹിദ എന്നിവർ പങ്കെടുത്തു.