26 April 2024 Friday

ബേബിപ്പടിയിലെ സംഘർഷം പോലീസിന്റേത് ഏകപക്ഷീയമായ നിലപാട്:ബിജെപി പ്രതിഷേധിച്ചു

ckmnews



ചങ്ങരംകുളം:മൂക്കുതല ബേബി പടിയിൽ സിപിഎം  ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ  പോലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.സംഘർഷത്തിൽ സിപിഎം പ്രവർത്തകനായ യുവാവിൻ്റെ പല്ലിന് പരിക്കുപറ്റിയിരുന്നു.ഇരു പാർട്ടിക്കാരും ഇടപെട്ട് സമാധാനപരമായി പിരിഞ്ഞ് പോയതിന്  ശേഷം  ഈ വിഷയത്തിൻ്റെ പേരിൽ രണ്ട് പോലീസ് ജീപ്പുകളും, ഒരു പോലീസ് ബസ്സും അടക്കം നിരവധി പോലീസുകാരാണ്  ഈ പ്രദേശത്താകെ ഭീതിപരത്തികൊണ്ട്  

ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും വീട്ടിൽ കയറി ഇറങ്ങുന്നത്.നിസ്സാരമായ ഈ വിഷയത്തിൽ ഭരണത്തിൻ്റെ അഹങ്കാരം തലയ്ക്കുപിടിച്ച സിപിഎം നേതൃത്വത്തിൻ്റെ ചട്ടുകമാവുകയാണ് പോലീസ് എന്നും പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തികളാണ് നടന്നു വരുന്നതെന്നും നേതാക്കൾ പറഞ്ഞു.മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര ഉത്സവത്തിന് വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയ പ്രദേശത്തെ ബിജെപി പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി സിപിഎം നേതാക്കൾ കൊടുത്ത പേരുകൾ പ്രകാരമാണ് പോലീസ് പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.ഈ വിഷയത്തിൽ അഞ്ച് ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ എഴുതി ചേർത്താണ് പോലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നിരപരാധിയായ യുവാവിനെയാണ് രാത്രിയിൽ വീടുവളഞ്ഞ ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നുമാണ് ബിജെപിയുടെ ആരോപണം. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൈക്ക്  ചതവും പൊട്ടലും ഏറ്റ് എടപ്പാൾ ഹോസ്പിറ്റലിൽ കഴിയുന്ന നാല് ബിജെപി പ്രവർത്തകരുടെ പരാതി  സ്വീകരിക്കാനാകില്ലായെന്ന നിലപാടിലാണ് ചങ്ങരംകുളം പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും

പോലീസ് സിപിഎമ്മിൻ്റെ ചട്ടുകമായി ബിജെപി പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി ഈ പ്രദേശത്ത് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാനാണ് സിപിഎമ്മും പോലീസും വ്യാമോഹിക്കുന്നതെങ്കിൽ 

പോലീസ് അധികാരികൾ ക്കെതിരെ നിയമനടപടികളും,സിപിഎം ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി  മുന്നോട്ടു പോകുവാനുമാണ് ബിജെപി നേതൃയോഗം തീരുമാനിച്ചിട്ടുള്ളത്.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു .ജില്ലാ വൈസ് പ്രസിഡണ്ട് രാജീവ് കല്ലംമുക്ക്

ജനാർദ്ദനൻ പട്ടേരി അനീഷ് ബേബിപടി പി മുനീഷ് രജിതൻ പന്താവൂർ സന്തോഷ് ചങ്ങരംകുളം

സുധാകരൻ നന്നംമുക്ക്എം  വിജയകുമാർ എന്നിവർ സംസാരിച്ചു