26 April 2024 Friday

മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

ckmnews



ചങ്ങരംകുളം:മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. പകരാവൂര്‍ ഡോ. ഭാസ്കരന്‍ നാരായണന്‍ വാസുദേവന്‍ എന്നിവര്‍ ക്ഷേത്രത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്ത് ഈ വര്‍ഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചു.ചടങ്ങില്‍ പി .ജയന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു . വി ചന്ദ്രന്‍ നായര്‍ , വിജയന്‍ വാക്കേത്ത് , അജു പുത്തില്ലത്ത് , ഗോവിന്ദന്‍ , മോഹനന്‍ , ശിവദാസ് മുല്ലപ്പിള്ളി ,ചന്ദ്രന്‍ നായര്‍ പൗര്‍ണ്ണമി ,ഉണ്ണി വരാപറമ്പില്‍ , എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തി