26 April 2024 Friday

കൊള്ളഞ്ചേരിയിൽ തോടിനു വീണ്ടും ആഴം കൂട്ടി കർഷകർ നെൽകൃഷിയെ രക്ഷിക്കാൻ കർഷകരുടെ അവസാന വട്ട ശ്രമം തുടരുന്നു

ckmnews

കൊള്ളഞ്ചേരിയിൽ തോടിനു വീണ്ടും ആഴം കൂട്ടി കർഷകർ

നെൽകൃഷിയെ രക്ഷിക്കാൻ കർഷകരുടെ അവസാന വട്ട ശ്രമം തുടരുന്നു

ചങ്ങരംകുളം:മലപുറം തൃശൂർ ജില്ലാ അതിർത്തിയായ കൊള്ളഞ്ചേരി മേഖലയിലെ നെൽകൃഷിയെ രക്ഷിക്കാൻ കർഷകരുടെ അവസാന വട്ട ശ്രമം തുടരുന്നു.കൃഷിക്ക്‌ വെള്ളം സംഭരിക്കാൻ മലപ്പുറം തൃശൂർ പാലക്കാട് ‌ജില്ലാ അതിർത്തിയായ കോക്കൂർ-കടവല്ലൂർ മേഖലയിലെ നെൽകർഷകർ സ്വയം പിരിവെടുത്ത്‌ 400 മീറ്റർ കൊള്ളഞ്ചേരി തോട്‌ ആഴം കൂട്ടിയതിനു പിന്നാലെ കോക്കൂർ പാടശേഖര സമിതിയിൽ പെട്ട കർഷകർ തോടിന്റെ ബാക്കി ഭാഗത്തുനിന്ന് ഏതാണ്ട്‌‌ 300 മീറ്റർ ഭാഗം പിരിവെടുത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വീണ്ടും ആഴം കൂട്ടി. ഇത്തവണ നേരത്തെ വന്നു പോയ മഴ മൂലം നെൽപാടങ്ങളിലും  മേഖലയിലെ ജല സംഭരണിയായ കൊള്ളഞ്ചേരി തോടിലും ആവശ്യത്തിനു വെള്ളം കിട്ടാതെ കൃഷിക്കെടുതി തീവ്രമാകുമെന്ന് കണ്ടാണു കർഷകർ കൃഷിയെ രക്ഷിക്കാൻ അവസാന വട്ട ശ്രമമെന്ന നിലക്ക്‌ സയം പിരിവെടുത്ത്‌ കൊള്ളഞ്ചേരി തോട്‌ ആഴം കൂട്ടാൻ ഇറങ്ങേണ്ടി വന്നത്‌.40 കൊല്ലമായി തരിശ്‌ കിടന്ന മേഖലയിലെ 600 ഏക്കർ നെൽപാടം നാലു കൊല്ലമായി കർഷക കൂട്ടായ്മകൾ ചേർന്ന് കൃഷി നടത്തിവരുന്നു. എന്നാൽ

കൃഷിക്ക് വേണ്ടത്ര വെള്ളം ലഭ്യമാക്കാത്തതിനാൽ മൂന്ന് 

കൊല്ലവും കൃഷി കരിഞ്ഞുണങ്ങി നഷ്ടത്തിലായി. തോട്‌ ആഴം കൂട്ടി കൃഷിക്ക്‌ വെള്ളം എത്തിക്കാൻ 

സർക്കാരോ ഉദ്യോഗസ്ഥരോ ‌ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച്‌ രണ്ടാഴ്ച്ച മുമ്പ്‌ കർഷകർ ഒരു പകൽ മുഴുവൻ കൊള്ളഞ്ചേരി തോട്ടിലെ വെള്ളത്തിലിറങ്ങി നിന്ന് നിരാഹാര നിൽപ്പുസത്യാഗ്രഹം നടത്തിയിരുന്നു.എന്നിട്ടും ഫലം കാണാത്തതീനെ തുടർന്നാണു കർഷകർ സ്വയം പിരിവെടുത്ത് തോടിനു ആഴം കൂട്ടാൻ ഇറങ്ങി തിരിച്ചത്‌.ആദ്യത്തിൽ 490 മീറ്റർ ഭാഗം ആഴം കൂട്ടിയതിനു പിന്നാലെയാണു അര ലക്ഷം രൂപ ചിലവഴിച്ച്‌  ഇപ്പോൾ 300 മീറ്റർ കൂടി ആഴം കൂട്ടിയത്‌. ഒതളൂർ ബണ്ടിൽനിന്ന് ലഭ്യമാകുന്ന വെള്ളം സംഭരിക്കാനും വേനലിൽ അത്‌ കൃഷിക്ക്‌ ഉപയോഗിക്കാനുമായി കൊള്ളഞ്ചേരി തോട്‌ നവീകരണം എന്ന ആവശ്യവുമായി കർഷകർ നാലു കൊല്ലമായി ജനപ്രതിനിധികളെ കണ്ടു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ല. അതിനിടെ മേഖലയിലെ മറ്റൊരു ജലസംഭരണിയായി അറിയപ്പെടുന്ന നൂനി കുളം ആഴം കൂട്ടി കൃഷിക്ക്‌ ഉപയുക്തമാക്കാൻ ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ 15 ലക്ഷം രൂപ വകയിരുത്തിയതായി ആലംകോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ശഹീർ അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നൂനികുളം നവീകരിക്കുക എന്ന ആവശ്യം കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്‌. നൂനി കുളം നവീകരിച്ചാൽ 200 ഓളം ഏക്കർ കൃഷിക്കാർക്ക്‌‌ ആശ്വാസം ആയിരിക്കും