26 April 2024 Friday

ബിജെപി ബൂത്ത്‌ സമ്മേളനവും പണ്ഡിറ്റ് ദീൻദയാൽഉപാധ്യായ അനുസ്മരണവും നടന്നു

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത്ഭാരതീയജനതാപാർട്ടിയുടെ മാന്തടം അച്ചായത്തുകുന്ന് 89- നമ്പർ ബൂത്ത്‌ സമ്മേളനവും പണ്ഡിറ്റ് ദീൻദയാൽഉപാധ്യായ അനുസ്മരണവും.അഡ്വ:രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും സമർപ്പണനിധിയും  കൊടായിക്കൽ ഷൈജുവിന്റെയും ഷൈലേഷിന്റെയും വസതിയിൽ വെച്ച് നടന്നു.കർഷകമോർച്ച മലപ്പുറം ജില്ലാ പ്രസ്സിഡന്റ്  പി.സി നാരായണൻ മാങ്ങാട്ടൂർ സമ്മേളനം ഉത്ഘാടനം ചെയ്തു.രജിതൻ പന്താവൂർ,ഉണ്ണികൃഷ്ണൻ ആലംകോട്,സന്തോഷ്‌ ചങ്ങരംകുളം,രോഹിണി ഷൈലേഷ് ബിജു  മാന്തടം,ബിബിൻ കോക്കൂർ എന്നിവർ പ്രസംഗിച്ചു.ബൂത്ത്‌ പ്രസ്സിഡന്റായി രാജു കൊളക്കാടനേയും സെക്രട്ടറിയായി വിനോദ് വാക്കടയേയും തെരെഞ്ഞെടുത്തു