26 April 2024 Friday

അജിതനു ചികിത്സ സഹായം :കൈതാങ്ങുമായി ഇർശാദ്

ckmnews

അജിതനു ചികിത്സ സഹായം :കൈതാങ്ങുമായി ഇർശാദ്


ചങ്ങരംകുളം :ആലങ്കോട് പഞ്ചായത്തിലെ മാന്തടം മൂത്തൂരിൽ ഇരു വൃക്കകളും തകരാറിലായി മാറ്റി വെക്കൽ ശസ്ത്രക്രിയക്കൊരുങ്ങുന്ന അജിതൻ വാരണാട്ടിന്റെ ചികിത്സ ഫണ്ടിലേക്ക് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സമാഹരിച്ച 1,29,485 രൂപ അജിതന്റെ ഭവനത്തിൽ ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ചികിത്സാ സഹായ സമിതി രക്ഷാധികാരി ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട്  പ്രഭിത ടീച്ചർക്ക് കൈമാറി.സമിതി ചെയർമാൻ അലി പരുവിങ്ങൽ, കൺവീനർ കെ പി പ്രേമൻ ഇർശാദ്‌ സ്കൂൾ പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി , എം കെ ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി സംബന്ധിച്ചു.