27 April 2024 Saturday

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാന നേട്ടം കൈവരിച്ച് ചങ്ങരംകുളത്ത് നിന്ന് ഒരു മൂന്ന് വയസ്സുകാരി

ckmnews

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാന നേട്ടം കൈവരിച്ച്   ചങ്ങരംകുളത്ത് നിന്ന് ഒരു മൂന്ന് വയസ്സുകാരി


ചങ്ങരംകുളം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി  തിളക്കമാർന്ന നേട്ടം  കൈവരിച്ച് കേരളത്തിൽ നിന്ന് 3 വയസ്സു മാത്രം പ്രായമുള്ള ആലിയ ബിൻത് അഷ്റഫ് എന്ന കുഞ്ഞ് അഭിമാനമാവുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളായ അഷ്റഫ്, റാഷിദ ദമ്പതികളുടെ ഇളയ മകളാണ് ഈ കൊച്ചു മിടുക്കി. 7 വയസ്സുകാരനായ സഹോദരൻ അംജദ്  പഠിക്കുന്നതിനൊപ്പം ഇരുന്നു കൊണ്ടാണ് 2 വയസ്സ് മുതൽ തന്നെ വളരെ പെട്ടെന്ന് വസ്തുതകൾ ഗ്രഹിച്ചെടുക്കുകയും കൂടാതെ    ഓർമശക്തിയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു കൊണ്ട്  അഭിനന്ദനീയമായ ബഹുമതി കരസ്ഥമാക്കിയത്.

മഹാത്മാഗാന്ധി, കൽപന ചൗള, എ.പി.ജെ അബ്ദുൽ കലാം തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോ തിരിച്ചറിയുന്നതിലും , സൗരയൂഥം, പ്രധാന സ്മാരകങ്ങൾ, പൊതു വിജ്ഞാനം തുടങ്ങിയവയിലും അറബിക് , ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ മാസങ്ങളും അക്കങ്ങളും  അനായാസേന ഓർത്തു പറയാൻ സാധിക്കുന്നു  എന്നതുമാണ് അഭിമാന നേട്ടത്തിലേക്ക്  ആലിയ യെ നയിച്ച ഘടകങ്ങൾ.ദുബൈയിൽ താമസിച്ച് വരുന്ന ഈ കുടുംബത്തിലേക്ക് 2021  ഡിസംബർ 5 ന് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം എത്തിച്ചേർന്നത്. ഇത് കൂടാതെ കലാം വേൾഡ്  റെക്കോർഡ്സ് കൂടെ കരസ്ഥമാക്കിയിട്ടുണ്ട് നമ്മുടെ മിന്നും താരം.