26 April 2024 Friday

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ ,നോവൽ ചർച്ച നടത്തി

ckmnews

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ ,നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ എൺപത്തി ഏഴാമത് പുസ്തക ചർച്ചയിൽ ടി പി രാജീവൻ്റെ വിവാദ നോവൽ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയിൽ ഒളിഞ്ഞും തെളിഞ്ഞു മുള്ള ഇടതുപക്ഷ വിരുദ്ധത ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അവഹേളിക്കാനുള്ള എഴുത്തുകാരൻ്റെ ഗൂഢശ്രമമാണെന്ന് ആ മുഖപ്രഭാഷണത്തിൽചൂണ്ടിക്കാണിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി. ഡോ നിദുല എം ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.കൃഷ്ണൻ നമ്പൂതിരി ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പൊന്നാനി എ വി ഹൈസ്കൂൾ അധ്യാപകനും കവിയുമായ ജയചന്ദ്രൻ പൂക്കര ത്തറയുടെ സ്റാങ്ക് എന്ന കവിതാ സമാഹാരം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.