26 April 2024 Friday

ആലംകോട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്:യുഡിഎഫ് അവലോകന യോഗം ചേർന്നു

ckmnews

ആലംകോട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്:യുഡിഎഫ് അവലോകന യോഗം ചേർന്നു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞാടുപ്പിൽ യുഡിഎഫി ന് വിജയം ഉറപ്പാണെന്ന് യോഗം വിലയിരുത്തി.ജനങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന ഭരണത്തിന്റെയും രണ്ട് വർഷം പിന്നിട്ട പഞ്ചായത്ത്‌ ഭരണത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് നേതാക്കൾ പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നൊരുക്കവും,വോട്ട് ചേർക്കാനുള്ള പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകി.വാർഡിനെ മേഖലകളാക്കി തിരിച്ചു ചുമതലകൾ നൽകി.തെരഞ്ഞെടുപ്പ് നിയന്ത്രണം പഞ്ചായത്ത്‌ കമ്മിറ്റി നേരിട്ട് നടത്താനും ഫിബ്രവരി 24 ന് വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചിയ്യാന്നുർ വെച്ച് നടത്താനും തീരുമാനിച്ചു.ചെയർമാൻ പി പി. യൂസഫലി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാനവാസ്‌ വട്ടത്തൂർ, കൺവീനർ പി ടി. ഖാദർ പ്രവർത്തനങ്ങൾ വിശദീകരിച്ചു ,ഷെരീഫ് മാസ്റ്റർ, കുഞ്ഞു കോക്കൂർ,എം കെ. അൻവർ,മണി മാസ്റ്റർ ,അലി പാറുവിങ്ങൽ,കെ. ഹമീദ്,കെ എം. ഹാരിസ്,സി കെ. അഷറഫ്,സുബൈർ, ഷറഫു , ജലീൽ,ശശി തുടങ്ങിയവർ പങ്കെടുത്തു