26 April 2024 Friday

ബിജെപി ബൂത്ത് സമ്മേളനവും അനുസ്മരണവും നിധിശേഖരണവും നടത്തി

ckmnews

ബിജെപി ബൂത്ത് സമ്മേളനവും അനുസ്മരണവും നിധിശേഖരണവും നടത്തി


ചങ്ങരംകുളം:ചങ്ങരംകുളം  മണ്ഡലം ഭാരതീയ ജനതാ പാർട്ടിയുടെ ബൂത്ത് സമ്മേളനവും ദീനദയാൽ ഉപാധ്യായ, രൺജീത്ത് ശ്രീനിവാസൻ അനുസ്മരണവും നിധിശേഖരണവും മൂക്കുതല ബൂത്തിൽ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് അനീഷ്‌ പി പി അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര,ജനാർദനൻ പട്ടേരി,അനീഷ് മൂക്കുതല,പി മുനീഷ്  സുധാകരൻ നന്നംമുക്ക്,വാർഡ് മെമ്പർ സബിത വിനയകുമാർ, രാധ ചന്ദൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനയകുമാർ വാഴുള്ളി സ്വാഗതവും, നിഷ ബാബു നന്ദിയും പറഞ്ഞു