09 May 2024 Thursday

കനത്ത ചൂടില്‍ വലയുന്നവര്‍ക്ക് കെഎസ്ഇബി വക എട്ടിന്റെ പണി

ckmnews

ചങ്ങരംകുളം:കനത്ത ചൂടില്‍ വലയുന്നവരെ കൂടുതല്‍ പ്രയാസത്തിലാക്കി കെഎസ്ഇബി.ചങ്ങരംകുളം ചാലിശ്ശേരി സെക്ഷന് കീഴിലാണ് വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുന്നത്.കനത്ത ചൂട് മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കെഎസ്ഇബിയുടെ അപ്രതീക്ഷിത പവര്‍കട്ട് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ട്.കനത്ത ചൂടില്‍ അല്‍പനേരം പോലും വൈദ്യുതി ഇല്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥയില്‍ മണിക്കൂറുകളോളം വൈദ്യുതി നഷ്ടപ്പെടുന്നതോടെ വീടിനകത്ത് കഴിയുന്ന വൃദ്ധരും രോഗികളും ഗര്‍ഭിണികളും കൈകുഞ്ഞുങ്ങളും അടക്കമുള്ളവരുടെ ദുരിതം വര്‍ദ്ധിക്കുകയാണ്.കറന്റ് പോയാല്‍ കെഎസ്ഇബിയിലേക്ക് വിളിച്ചാല്‍ കിട്ടാറില്ലെന്നും പരാതികളുണ്ട്.