27 April 2024 Saturday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജിക്ക് സ്വീകരണം നൽകി

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജിക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജിക്ക് കോക്കൂർ യൂണിറ്റ് സ്വീകരണം നൽകി.ജില്ലാ അതിർത്തിയായ കടവല്ലൂരിൽ നിന്നും ആനയിച്ച് വളയംകുളം സെന്ററിലാണ് സ്വീകരണം നൽകിയത്.യൂണിറ്റ് പ്രസിഡണ്ട് റസാഖ് നാലകത്ത് ജനറൽ സെക്രട്ടറി ഇ.വി മുജീബ് കോക്കൂർ സെക്രട്ടറി ആശിഖ് ഗാർഡൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു.ജിയാവുറഹ്മാൻ (സിഹ് ല ) അബ്ബാസ് കേക്ക് വേൾഡ് , ബാബു കൊഴിക്കര എന്നിവർ സന്നിഹിതരായി..