08 May 2024 Wednesday

ബ്ളാങ്ങാട് ബീച്ചില്‍ തിരയില്‍ പെട്ട ഒരാള്‍ മരിച്ചു കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ckmnews

ചാവക്കാട്:ബ്ലാങ്ങാട് ബീച്ചിൽ കടൽ തിരമാലയിൽ പെട്ട ഒരാൾ മരിച്ചു: ഒരാൾ രക്ഷപ്പെട്ടു: മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.കടൽ തിരമാലയിൽപെട്ട ഇരട്ടപ്പുഴ കുമാരൻപടി സ്വദേശി ചക്കരവീട്ടിൽ ബാബുരാജ് മകൻ വിഷ്ണുരാജാണ് മരണപ്പെട്ടത്.ബ്ലാങ്ങാട് കുമാരൻപടി സ്വദേശിയായ ആലിപുരക്കൽ മോഹനൻ മകൻ ചിക്കു വിനെയാണ് രക്ഷപ്പെടുത്തിയത്. ഇരട്ടപ്പുഴ, കുമാരൻപടി സ്വദേശി ജഗന്നാഥനു വേണ്ടിയുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുന്നു.രാവിലെ 9:30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും, ചവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് വിഷ്ണു രാജിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.._