26 April 2024 Friday

പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു

ckmnews

പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു


പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു.പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പാലപ്പെട്ടി ഹൈസ്കൂളിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ഒമിനിവാൻ കത്തിയത്‌.ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. പെട്രോൾ ടാങ്കിൻ്റെ ഭാഗത്തു നിന്നുമുണ്ടായ പെട്രോൾ ചോർച്ചയെ തുടർന്നാണ് കത്തിയതെന്നാണ് പ്രാഥമിക നിഗമനം.തീപടരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയത് കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.നാട്ടുകാരും,ഫയർഫോഴ്സും ചേർന്ന് തീയണച്ചു.