27 April 2024 Saturday

ചങ്ങരംകുളം ടൗണിൽ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി

ckmnews

ചങ്ങരംകുളം ടൗണിൽ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ 

രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കുകയും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സിപിഎം നേതൃത്വം നൽകിയ ഹർജി തള്ളുകയും ചെയ്ത സാഹചര്യത്തിൽ എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യു ഡി എഫ് നേതാക്കളായ നാഹിർ ആലുങ്ങൾ, എ വി അബ്ദുറു, കെ മുരളീധരൻ, ഇബ്രാഹിം മൂക്കുതല, ഉമ്മർ കുളങ്ങര, മുഹമ്മദ്‌ ഫാറൂഖി എന്നിവർ നേതൃത്വം നൽകി.നാളെ കാലത്ത് പത്ത് മണിക്ക് ഇതേ ആവിശ്യം ഉന്നയിച്ചു കൊണ്ടു പഞ്ചായത്തിലേക്ക് മാർച്ച്‌ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.