27 April 2024 Saturday

ആലംകോട് കുടുംബശ്രീ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോൽഘാടനം നടത്തി

ckmnews

ആലംകോട് കുടുംബശ്രീ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ  വിതരണോൽഘാടനം നടത്തി 


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം ആലംകോട് മയൂഖം കുടുംബശ്രീ പച്ചക്കറി തൈ ഉത്പാദന യൂണിറ്റ് ഉത്പാദിപ്പിച്ച തൈകളുടെ വിതരണോൽഘാടനം ചിയാനൂരിൽ വെച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ സിന്ധു നിർവഹിച്ചു, ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെവി ഷഹീർ അധ്യക്ഷത വഹിച്ചു,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ,വാർഡ് മെമ്പർ ടിഎ അബ്‌ദുൽ മജീദ് ,പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് ഷീല,കൃഷി അസിസ്റ്റന്റ് സുബീഷ്,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ അനിതദിനേശ്,കുടുംബശ്രീ അംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.