26 April 2024 Friday

ചങ്ങരംകുളം എസ്ഐ വിജിത്ത് കെ വിജയന് സ്ഥലം മാറ്റം

ckmnews

 ചങ്ങരംകുളം എസ്ഐ വിജിത്ത് കെ വിജയന് സ്ഥലം മാറ്റം


ചങ്ങരംകുളം:കഴിഞ്ഞ ഒരു വർഷത്തിലതികമായി ചങ്ങരംകുളം എസ്ഐ ആയിരുന്ന വിജിത്ത് കെ വിജയന് സ്ഥലം മാറ്റം.ജില്ലയിലെ തന്നെ മറ്റൊരു സ്റ്റേഷനായ കൽപകഞ്ചേരി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.മഞ്ചേരി സ്റ്റേഷനിൽ എസ്ഐ ആയിരുന്ന രാജേന്ദ്രൻ നായർ ചങ്ങരംകുളം സ്റ്റേഷനിൽ ചാർജ്ജെടുക്കും.പൊതുജനങ്ങൾക്കിടയിൽപൊതുവെ സ്വീകാര്യനല്ലായിരുന്ന എസ്ഐ വിജിത്തിനെ മാറ്റണമെന്ന്  പല തവണ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.നിരവധി പരാതികൾ ഉയർന്നപ്പോഴും എസ്ഐ ചങ്ങരംകുളം സ്റ്റേഷനിൽ തുടർന്നത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കിയിരുന്നു.