27 April 2024 Saturday

എറവറാംകുന്ന് സാംസ്കാരിക വേദി വായനശാല ഉദ്ഘാടനം ചെയ്തു

ckmnews

എറവറാംകുന്ന് സാംസ്കാരിക വേദി വായനശാല ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ എറവറാംകുന്ന് സാംസ്കാരിക വേദി വായനശാല നാടിന് സമർപ്പിച്ചു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ വി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ വായനശാലകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് മെമ്പർ റീസപ്രകാശൻ, വാർഡ് മെമ്പർമാരായ മുഹമ്മദ് ഷെരീഫ്, ആസിയ ഇബ്രാഹിം, സുജിത സുനിൽ, മജീദ് ചിയ്യാനൂർ, ഇന്ത്യൻ ക്രിക്കറ്റ് പ്ലേയർ കരീം പാവിട്ടപ്പുറം,എന്നിവർ ആശംസകൾ അർപ്പിച്ചു.UGC ലൈബ്രേറിയൻ അബ്ദുൽ ഖാദർ കടവനാട് ക്ലാസെടുത്തു. സുഹൈർ എറവറാംകുന്ന്, ആബിദ് കെവി,ഷബീഹ്.ഇ.എച് ,ഷാരിക്ക്, ശനീർ ഇ എം, എന്നിവർ നേതൃത്വം നൽകി.