26 April 2024 Friday

പലിശ രഹിത നിധി ഉദ്ഘാടനം ചെയ്തു.

ckmnews

പലിശ രഹിത നിധി ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം : കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് കല്ലൂർമ്മ - പെരുമ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പലിശ രഹിത വായ്പാ പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന പദ്ധതി എല്ലാ ഞായറാഴ്ചകളിലും സാന്ത്വന കേന്ദ്രത്തിൽ പ്രവർത്തിക്കും. നിർധനരും ആലബഹീനരുമായ 100 കുടുംബങ്ങൾക്ക് പ്രതിമാസ ഭക്ഷ്യ റേഷൻ വിതരണം നാലു വർഷമായി സാന്ത്വന കേന്ദ്രത്തിൽ നടന്നു വരുന്നു.കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു ടി ഹുസൻ മുസ്‌ലിയാർ ആധ്യക്ഷത വഹിച്ചു. എം  ഉമർ ബാഖവി തെങ്ങിൽ , പി പി നൗഫൽ സഅദി , സി വി ഹംസ ദാരിമി , അബ്ദു റഹ്മാൻ സഅദി മുതുകാട് . അബ്ദുൽ മജീദ് അഹ്സനി . പി പി അബൂബക്കർ , ഇ കെ റസാഖ് . പി പി അബ്ദുഹാജി , കെ അയമു പ്രസംഗിച്ചു.