26 April 2024 Friday

KAFCO ഗാർഡൻസ് കാഞ്ഞിരത്താണിയിൽ പ്രവർത്തനമാരംഭിച്ചു

ckmnews

KAFCO ഗാർഡൻസ് കാഞ്ഞിരത്താണിയിൽ പ്രവർത്തനമാരംഭിച്ചു


ചങ്ങരംകുളം: കപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ KAFCO ഗാർഡൻസ് കാഞ്ഞിരത്താണിയിൽ പ്രവർത്തനമാരംഭിച്ചു.KAFCO പ്രസിഡൻറ് സുനിൽ ഖാദറിൻ്റെ അധ്യക്ഷതയിൽ  തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപന മുതിർന്ന കർഷകനായ മുണ്ട്റോട്ട് കുഞ്ഞാന്  ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ കൈമാറികൊണ്ട് നിർവ്വഹിച്ചു. ഫലവൃക്ഷത്തൈകളുടെ ഉൽപാദനത്തിൽ ഏഷ്യയിലെത്തന്നെ മുൻനിരക്കാരായ Home Grown എന്നസ്ഥാപനത്തിൻ്റെ ഔദ്യോഗിക ഡീലറാണ് KAFCO. മേൽത്തരം ഇനം തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും റംബുട്ടാൽ, അബിയു, മാംഗോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷത്തൈകൾ, വിവിധ ഇനം  ചെടികൾ ഹൈബ്രീഡ് വിത്തുകൾ, ഗ്രോബാഗുകൾ, ചട്ടികൾ എന്നിവയും KAFCO യിൽ ലഭ്യമാണ്.