26 April 2024 Friday

നോട്ടിന് പകരം കടലാസ് നല്‍കി വ്യാപാരിയെ കബളിപ്പിച്ച് 5 ലക്ഷം തട്ടിയ ബംഗാളി പിടിയില്‍

ckmnews

ചങ്ങരംകുളം:നോട്ടിന് പകരം പേപ്പര്‍ കെട്ടുകള്‍ നല്‍കി കൊപ്പം സ്വദേശിയായ വ്യാപാരിയെ കബളിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയെ ചങ്ങരംകുളം പോലീസ് പിടികൂടി.പശ്ചിമ ബംഗാള്‍ സ്വദേശി സിക്കന്തര്‍ അലി(54)നെയാണ് അന്യേഷണസംഘം പിടികൂടിയത്.ഈ മാസം 17നാണ് കൊപ്പം സ്വദേശികളായ വ്യാപാരിയില്‍ ദിര്‍ഹം നര്‍കാമെന്ന് പറഞ്ഞ് നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കുകയും പകരം പേപ്പര്‍ കെട്ട് നല്‍കി ബംഗാള്‍ സ്വദേശികള്‍ രക്ഷപ്പെടുകയും ചെയ്തത്.സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതിയുടെ സിസി കേമറ ദൃശ്യങ്ങള്‍ സഹിതം കൊപ്പം സ്വദേശിയായ സഹോദരങ്ങള്‍ ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്യേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍,എസ്ഐ ഹരിഹരസൂനു,എഎസ്ഐ സജീവ്,സിപിഒ മാരായ  അരുണ്‍കുമാര്‍,ഉദയകുമാര്‍

തുടങ്ങിയവരടങ്ങുന്ന അന്യേഷണ സംഘമാണ് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ താമസ സ്ഥലത്ത് നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പശ്ചിമ ബംഗാര്‍ സ്വദേശികളായ ഫാറൂക്ക് ,മിന്റു,തുടങ്ങിയ രണ്ട് പേരാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാരെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് വേണ്ടിയുള്ള അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി സിഐ ബഷീര്‍ ചിറക്കല്‍ ചങ്ങരംകുളം വാർത്തയോട്  പറഞ്ഞു.പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജറാക്കും.