26 April 2024 Friday

ചങ്ങരംകുളം പോലീസ് അന്യായമായി പെരുമാറുന്നു:വ്യാപാരി വ്യവസായി ഏകോപനസമിതി

ckmnews

ചങ്ങരംകുളം പോലീസ് അന്യായമായി പെരുമാറുന്നു:വ്യാപാരി വ്യവസായി ഏകോപനസമിതി


ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്തും,പോലീസും ,വ്യാപാരി വ്യവസായി ഏകോപന സമതിയും,രാഷ്ടീയ പ്രതിനിധികളും,ബസ് ഓണേഴ്സും, ഓട്ടോ -ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികളും ഒന്നിച്ച് എടുത്ത തീരുമാനത്തിനെതിരായി ചങ്ങരംകുളം പോലീസ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്ത് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ ആരോപിച്ചു.ടൗണിൽ പ്രവേശിക്കുന്നതിന് ടൂവീലർ,ഓട്ടോ തുടങ്ങിയ വാഹനങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ കാറ്റിൽ പറത്തിയാണ് ചങ്ങരംകുളം പോലീസ് അന്യായമായ ഫൈൻ ഇടാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുന്നത്.നേരത്തെ ഒന്നിച്ചെടുത്ത തീരുമാനം മാത്രമേ നടപ്പാക്കാവൂ എന്നും പോലീസ് വ്യാപാരികളെ ദ്രോഹിക്കാൻ മാത്രമായി ടൗണിൽ നടത്തുന്ന വാഹനു പരിശോധന അവസാനിപ്പിക്കണമെന്നുംവ്യാപാരികൾ ആവശ്യപ്പെട്ടു. ആലംങ്കോട് ഗ്രാമ പഞ്ചായത്ത് മിനുട്ട് സിൽ രേഖപ്പെടുത്തിയ തീരുമാനം തന്നെ

നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കെ.വി.വി. ഇ.എസ്സ് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റി തീരുമാനിച്ചു.പോലീസ് കടകൾക്ക് മുന്നിൽ വാഹനം ഇട്ട് നടത്തുന്ന വാഹനപരിശോധന വ്യാപാരികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് വ്യാപാരികളുമായി സഹകരിക്കാൻ തയ്യാറണമെന്നും യോഗം അഭ്യർത്തിച്ചു. പ്രസിഡന്റ് പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഒ. മെയ്തുണ്ണി , മുഹമ്മദലി പി , സുനിൽ ചിന്നൻ , കൃഷ്ണൻ നായർ , ഉസ്മാൻ പന്താവൂർ, സൈതലവി ഹാജി, ഉമ്മർ കുളങ്ങര,കെ.വി.ഇബ്രാഹിംക്കുട്ടി, ഷഹന. വി , ഗീതാ ലാൽ , നൗഷാദ് വി.കെ. അരുൺ യൂത്ത് വിംഗ് എന്നിവർ പ്രസംഗിച്ചു.