27 April 2024 Saturday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് അഞ്ചര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറത്ത് അഞ്ചര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് അഞ്ചര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.കോലിക്കര സ്വദേശി ആന്തൂർ വളപ്പിൽ

വിനീഷിനെയാണ് അഞ്ചര ലിറ്റർ വിദേശ മദ്യവുമായി പിടികൂടിയത്.സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടു വന്ന മദ്യവുമായി ഒതളൂർ കുന്നുംപുറം എന്ന സ്ഥലത്ത് നിന്നാണ് സബ്ഇൻസ്പെക്ടർ വിജിത്ത് കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു