09 May 2024 Thursday

വെങ്ങശ്ശേരിക്കാവ് പൂരം ഇത്തവണ ആഘോഷങ്ങളില്ല ചടങ്ങുകള്‍ മാത്രം

ckmnews

*വേങ്ങശ്ശേരിക്കാവ് പൂരം ആഘോഷമില്ല; ഇത്തവണ ചടങ്ങുകൾ മാത്രം*


എടപ്പാൾ:വേങ്ങശ്ശേരിക്കാവ് പൂരത്തിൽ ഇത്തവണ ആഘോഷങ്ങളില്ല. കൊറോണ വൈറസ് പടരുന്നത് തടയാൻ മുൻകരുതലിന്റെ സർക്കാർ നിർദ്ദേശം അനുസരിച്ചാണ് തീരുമാനം. വെള്ളിയാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയത്. ബുധനാഴ്ച തൃത്താല എസ് ഐ അനീഷ് എക്സിക്യുട്ടീവ് ഓഫീസർ ഗിരിധരൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന വരവ് കമ്മിറ്റികളുടേയും ക്ഷേത്ര ഭാരവാഹികളുടേയും ഭക്തരുടേയും  യോഗത്തിലാണ് ഉത്സവം ക്ഷേത്രത്തിലെ ചടങ്ങുകൾ മാത്രമായി ചുരുക്കുവാൻ തീരുമാനമായത്.